ചിയേഴ്സ്🥂 @onnoola.bsky.social · 29/09/2026‘ആക്ഷൻ ഹീറോ അരവിന്ദ്’ എന്നായിരുന്നു ആ മൂവിയുടെ പേരെങ്കിൽ അരവിന്ദാക്ഷൻ എന്ന ടാഗ് ലൈൻ കൊടുക്കാമായിരുന്നു…. 020
ചിയേഴ്സ്🥂 @onnoola.bsky.social · 21/09/2026ഓഫീസിലെ ഓണാഘോഷത്തിൽ സാരിപൊക്കലിന്റെ അളവ് കൂട്ടാൻ വേണ്ടി പേപ്പർ കപ്പിന് പകരം വല്യ പെപ്സിക്കുപ്പി നിരത്തിവച്ച ഒരു മാന്യൻ ഉണ്ടായിരുന്നു.. പ്രോഗ്രാം കഴിയുന്നത് വരെ അവന്റെ കണ്ണ് മൂടിക്കെട്ടി മൂലയ്ക്ക് ഒരു കസേരയിൽ ഇരുത്തി പരിപാടി ഗംഭീരമാക്കി… 030
ചിയേഴ്സ്🥂 @onnoola.bsky.social · 25/08/2025നീയെന്ന ഒരു വാക്കിലൊതുങ്ങുന്നതാണ് എന്റെ മെമ്മറിയുടെ സമ്മറി.. 040
ചിയേഴ്സ്🥂 @onnoola.bsky.social · 20/08/2025നിരുത്തരവാദിത്ത്വത്തിൽ നിന്നും ഒളിച്ചോടാൻ എനിയ്ക്കാവില്ല … 030
ചിയേഴ്സ്🥂 @onnoola.bsky.social · 05/07/2025കറുമ്പനുറുമ്പിന്റെ കുറുമ്പ് എന്ന കഥയുടെ പണിപ്പുരയിലാണ് 020
ചിയേഴ്സ്🥂 @onnoola.bsky.social · 05/07/2025ഞാനും ഒരു IIT ക്കാരനാണ് അന്നത്തെക്കലത്തൊക്കെ ടി നടുക്ക് വന്ന് കിടക്കുമായിരുന്നു… 010
ചിയേഴ്സ്🥂 @onnoola.bsky.social · 04/07/2025നീലസ്രാങ്ക് ഇല്ലാരുന്നെങ്കിൽ ന്റെ പോസ്റ്റുകൾ ഇവിടെ അനാഥമായിപ്പോയെനെ… 170
ചിയേഴ്സ്🥂 @onnoola.bsky.social · 04/07/2025തീരത്തടുക്കാൻ മടിച്ച തിരകളും ചാരത്തണയാൻ മറന്ന ഇളം തെന്നലും…. 030
ചിയേഴ്സ്🥂 @onnoola.bsky.social · 02/07/2025ചോദിയ്ക്കാനും പറയാനും എനിയ്ക്കാരുമില്ല… മാത്രമല്ല ചോദിക്കാനും പറയാനും എനിയ്ക്കൊന്നുമില്ല… 010
ചിയേഴ്സ്🥂 @onnoola.bsky.social · 19/06/2025അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിയ്ക്കും എന്ന ഒരു പ്രതീക്ഷ.. 010
ചിയേഴ്സ്🥂 @onnoola.bsky.social · 19/06/2025പ്രണയകണക്കുകൾകൊടുവിൽ ശിഷ്ടം വന്ന ചില ഇഷ്ടങ്ങളുണ്ട്… ഇനിയത് മറ്റാർക്കെങ്കിലും പലിശയ്ക്ക് കൊടുക്കണം.. 020
ചിയേഴ്സ്🥂 @onnoola.bsky.social · 17/06/2025അനുഭവത്തിന്റെ വെളിച്ചം കൊണ്ട് ഇരുട്ടിൽ നഷ്ടപ്പെട്ട ഓർമ്മകൾ തിരയുകയാണ്… 020
ചിയേഴ്സ്🥂 @onnoola.bsky.social · 16/06/2025കൂട്ടിരിയ്ക്കാമെന്ന് വാക്കുതന്ന നിഴലും കൂരിരുട്ടില്ലെന്നെ തനിച്ചിരുത്തി എങ്ങോ പോയ്മറഞ്ഞു…. 220
ചിയേഴ്സ്🥂 @onnoola.bsky.social · 14/06/2025വെളുക്കുവോളം നിലാവ് ന്റെ കൂടെയുണ്ടായിരുന്നു .. പകലിനെ പേടിച്ച് എങ്ങോ ഒളിച്ചിരിപ്പാണ്.. 010
ചിയേഴ്സ്🥂 @onnoola.bsky.social · 13/06/2025പ്രവാഹങ്ങളൊക്കെ നിലച്ചു.. മനസിപ്പോ മൗനമായൊഴുകുന്ന ഒരു പുഴപോലെയായി… 010
ചിയേഴ്സ്🥂 @onnoola.bsky.social · 11/06/2025നക്ഷത്രങ്ങൾ കഥ പറയുന്നതും കാത്തിരിയ്ക്കുകയാണ്… ഉറങ്ങാതെ… 020
ചിയേഴ്സ്🥂 @onnoola.bsky.social · 08/01/2025എളുപ്പത്തിൽ മടിപിടിച്ചിരിക്കാൻ പതിനൊന്ന് കുറുക്കുവഴികൾ എന്ന പുസ്തകത്തിന്റെ രചനയിലാണ്..✍️ 140
ചിയേഴ്സ്🥂 @onnoola.bsky.social · 21/12/2024അവരുടെ വിശ്വാസം നിങ്ങളെയും നിങ്ങളുടെ വിശ്വാസം അവരെയും രക്ഷിക്കട്ടെ.. 030
ചിയേഴ്സ്🥂 @onnoola.bsky.social · 03/10/2024ഇന്നലത്തെ നിലാവിന് വേറൊരു ഭംഗിയായിരുന്നു. അതിലെ നിഴലുകളൊക്കെ ചുവപ്പ് നിറവും… 020
ചിയേഴ്സ്🥂 @onnoola.bsky.social · 24/09/2024ആരും അറിയാതിരിയ്ക്കാൻ വേണ്ടിയാണ് ഇവിടെ എന്തെങ്കിലുമൊക്കെ എഴുതിയിടുന്നത്. 140
ചിയേഴ്സ്🥂 @onnoola.bsky.social · 11/06/2024കാലനില്ല കാലത്ത് കാലമൊരു കാലനായി… കനലെരിയും പകലുംകൊണ്ട്.. ബാക്കി എന്താണ് എഴുതേണ്ടത് എന്നറിയില്ല 130
ചിയേഴ്സ്🥂 @onnoola.bsky.social · 11/05/2024വഴിമറന്നുപോയൊരു നിലാവ് പകൽവെളിച്ചത്തിൽ എങ്ങോ അലഞ്ഞുനടക്കുന്നു 030
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024സൂര്യകിരീടം വീണുടയുമ്പോ മനസ്സിലാവും തനി തങ്കമായിരുന്നു എന്ന്🥹 030
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024സാഹിത്യലോകത്തിന് ഞാൻകൊടുത്ത സംഭാവന എന്താണെന്ന് വച്ചാൽ ഇതുവരെ കഥയും കവിതയും എഴുതിയിട്ടില്ല എന്നുള്ളതാണ്. 040