Manikutty @manikutty.bsky.social · 01/12/2023നമ്മൾ ശക്തരാകുന്നത് നമുക്ക് പരിചയമുളള ആൾക്കാരുടെ ഇടയിൽ മാത്രമാണ്. പരിചയം ഇല്ലാത്തിടത്ത് ചെന്നാൽ ആരും ശക്തരല്ല. 080
Manikutty @manikutty.bsky.social · 29/11/2023ഓരോ ആളുകളും ഓരോ വിഷയമാണ്. ഒരു വിഷയത്തെ കുറിച്ച് അറിയുന്നവർ പറയുന്നതും അറിയാത്തവർ പറയുന്നതും തമ്മിൽ ഒരുപാട് അന്തരമുണ്ട്. 090
Manikutty @manikutty.bsky.social · 28/11/2023അവനവന്റെ ഗുരു അവനവൻ തന്നെയാണ്. സ്വയം മനസ്സിലാക്കുന്നത്രത്തോളം ആർക്കും പറഞ്ഞു തരാൻ പറ്റുകയില്ല. 080
Manikutty @manikutty.bsky.social · 27/11/2023ചില സമയത്ത് നമുക്ക് നമ്മൾ മാത്രമേ കാണൂ... ജീവിതം ഒരു തോണിയിൽ ഇരിക്കുന്ന പോലെയാണ്. തോണി മറിഞ്ഞാലും നീന്താൻ അറിയാമെങ്കിൽ കരയെത്തും... 180
Manikutty @manikutty.bsky.social · 26/11/2023സ്വപ്നം കാണുമ്പോൾ നമ്മളെ കൊണ്ട് പറ്റുന്നതാണോന്ന് ചിന്തിക്കരുത്. ശ്രമിച്ചു നോക്കിയാലേ അറിയൂ പറ്റുന്നതാണോന്ന്. 090
Manikutty @manikutty.bsky.social · 25/11/2023ഓരോരുത്തരുടെ ഇഷ്ടങ്ങൾക്കും അവരുടേതായ നിറമുണ്ട്. അതിൽ മറ്റുളളവരുടെ നിറം ചേർത്ത് സ്വയം നഷ്ടപ്പെടുത്തേണ്ടതില്ല. 160
Manikutty @manikutty.bsky.social · 24/11/2023നമ്മൾ മനസ്സിൽ കാണുന്ന ചിത്രമാണ് ഭാവി. അതിനെ മനോഹരമാക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ വിധി അതിന്റേതായ രീതിയിൽ വരച്ചു ചേർക്കും. 180
Manikutty @manikutty.bsky.social · 23/11/2023പണംകടംവാങ്ങുന്ന പോലെ സമയം കടംവാങ്ങാൻ പറ്റുകയില്ല.... സമയം വിലപെട്ടതാണ്. 040
Manikutty @manikutty.bsky.social · 22/11/2023മറ്റുളളവർ പറയുന്നതൊക്കെ മ്യൂട്ട് ചെയ്തിട്ട് മനസ്സ് പറയുന്നത് മാത്രം കേള്‍ക്കുക. ചിലപ്പോൾ അതായിരിക്കും നമ്മൾ തേടുന്ന ഉത്തരം..... 050
Manikutty @manikutty.bsky.social · 19/11/2023മരം ആരുടെ അടുത്തേക്കും പോകാറില്ല. പക്ഷെ മരത്തിന്റെ അടുത്തേക്ക് വരുന്നവർക്ക് എല്ലാം ഒരുപോലെ തണലേകുകയും ചെയ്യും. സൗഹൃദവും അതുപോലെ വേണം. ചേര്‍ന്ന് നിൽക്കുന്നവരെ ഒരുപോലെ കാണണം. 160
Manikutty @manikutty.bsky.social · 18/11/2023ആരുടെയെങ്കിലും സാനിധ്യം കൊണ്ട് നമുക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അതാണ് അവരുടെ സൗന്ദര്യം. 072
Manikutty @manikutty.bsky.social · 17/11/2023ഓരോ പ്രശ്നങ്ങളും ഓരോ ഗർത്തങ്ങളാണ്. ഒന്ന് നികത്തി വരുമ്പോൾ അടുത്തത് ഉണ്ടാകുന്നു. 061
Manikutty @manikutty.bsky.social · 15/11/2023ജീവിതമാകുന്ന തീവണ്ടി യാത്രയിൽ ഇടയ്ക്ക് ടണൽ വരും. ജീവിതം ഇരുട്ടിലായിട്ട് വീണ്ടും വെളിച്ചത്തിലേക്ക് നീങ്ങും.... 170
Manikutty @manikutty.bsky.social · 13/11/2023ശ്രമിച്ചു കിട്ടാതെ പോയതിന്റെ വില എല്ലാവർക്കും മനസ്സിലാവും. ശ്രമിക്കാതെ കിട്ടിയതിന്റെ വില ആർക്കും മനസ്സിലാവുകയില്ല. 050
Manikutty @manikutty.bsky.social · 11/11/2023മരമാകുന്ന ലോകത്തിലെ ഒരു ഇല മാത്രമാണ് നമ്മൾ. ഒരു ഇല കൊഴിയുമ്പോൾ അടുത്തിരുന്ന കുറച്ച് ഇലകൾക്ക് മാത്രം ശൂന്യത അനുഭവപ്പെടും. 150
Manikutty @manikutty.bsky.social · 10/11/2023കാലം തെറ്റി പെയ്യുന്ന മഴപോലെയാണ് വിചാരിക്കാത്ത നേരങ്ങളിലെ സന്ദർശനം. 040
Manikutty @manikutty.bsky.social · 09/11/2023സൂര്യൻ മറയുന്നത് വീണ്ടും ഉദിക്കാൻ വേണ്ടിയാണ്. വീഴ്ചകൾ പറ്റുന്നത് വീണ്ടും ഉയരാൻ വേണ്ടിയും.... 060
Manikutty @manikutty.bsky.social · 08/11/2023ഉറങ്ങിപ്പോയാൽ വിളിച്ചുണർത്താൻ ആരെങ്കിലും വേണം. ജീവിതവും ഉറങ്ങിപ്പോകാറുണ്ട്... ഉണരേണ്ട ആവശ്യമൊന്നും ഇല്ലാതെ വരുമ്പോൾ.. 040
Manikutty @manikutty.bsky.social · 06/11/2023വെയില് കണ്ടപ്പോൾ മഴ തീർന്നെന്ന് വിചാരിച്ചു. ദേ പിന്നെയും മഴ. 051
Manikutty @manikutty.bsky.social · 06/11/2023പറഞ്ഞു പറഞ്ഞ് ഒരു ഉൾക്കാട്ടിൽ ചെന്നെത്തി. തിരിച്ചു വരാൻ വഴി അറിയാതെ ദിക്കറിയാതെ എങ്ങോട്ടോ നടക്കുകയാണ്. 240
Manikutty @manikutty.bsky.social · 05/11/2023ദ്രോഹിക്കരുത് ജീവനുളള ഒന്നിനേയും... ചെടികൾക്കുമുണ്ട് ജീവൻ... പക്ഷെ എല്ലാറ്റിനോടും കരുണ തോന്നിയാൽ വിശപ്പടങ്ങുമൊ...? 160
Manikutty @manikutty.bsky.social · 04/11/2023കാറ്റിനെതിരെ പറക്കുന്ന പോലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് പോകണം. 140
Manikutty @manikutty.bsky.social · 02/11/2023വേണമെന്ന് തോന്നുമ്പോഴേ ഏതു കാര്യത്തിനും വില ഉണ്ടാകൂ... ആഹാരം വിശക്കുമ്പോൾ കഴിച്ചാലേ കൂടുതൽ രുചി തോന്നൂ.... 260
Manikutty @manikutty.bsky.social · 01/11/2023X നെ ഡേറ്റിങ് ആപ്പ് ആക്കുമെന്ന്. ഇനി അവിടെ നിന്നിട്ട് കാര്യമില്ല. 140
Manikutty @manikutty.bsky.social · 01/11/2023പണ്ട് കോളേജിൽ പഠിക്കുമ്പോൾ കേരള പിറവി ദിവസം സാരി ഉടുക്കാനായി ക്ലാസിലുള്ള കുട്ടികൾ ആരുടെയെങ്കിലും ബ്ലൗസ് കടം വാങ്ങുമായിരുന്നു. 160
Manikutty @manikutty.bsky.social · 31/10/2023ചെളിയിൽവിടർന്ന പൂക്കൾ കൊണ്ട് പൂമാല കെട്ടാറുണ്ട്. മുൻപ് എവിടെ ആയിരുന്നൂന്നല്ല, ഇപ്പോൾ എവിടെ ആണെന്നാണ് നോക്കേണ്ടത്. 040
Manikutty @manikutty.bsky.social · 30/10/2023നല്ലതാകാൻ ശ്രമിക്കുന്നതിൽ അർത്ഥമില്ല. എത്ര നല്ലതായാലും കുറ്റപ്പെടുത്തുന്നവർ പിന്നെയും ഉണ്ടാകും. തേനിന് മധുരമാണ്. എന്നാലും തേൻ ഇഷ്ടമല്ലാത്തവരുമുണ്ട്. 030
Manikutty @manikutty.bsky.social · 29/10/2023നാളത്തെ പത്രത്തിന്റെ ആദ്യത്തെ പേജ് എങ്ങനെ ആയിരിക്കും 120