മറ്റുള്ളവരുടെ വിഷമങ്ങളിൽ അവരെ ആശ്വസിപ്പിക്കാൻ പലതും പറയാറുണ്ട്, അത് അവർക്ക് ആശ്വാസം ആണെന്ന് കരുതാറും ഉണ്ട്. എന്റെയും പല പ്രശ്നങ്ങളെയും അല്ലലില്ലാതെ നേരിട്ടിട്ടും ഉണ്ട്. അന്നൊക്കെ അമ്മയുണ്ടായിരുന്നു ഇടയ്ക്ക് വിളിച്ച് ആശ്വസിക്കാൻ. അമ്മ ഒന്ന് കിടന്ന് പോയപ്പോൾ ആണ് മനസ്സിലാവുന്നത്, എന്റെ ധൈര്യം അമ്മയായിരുന്നു എന്ന്. ഇന്ന് ഫോൺ വിളിച്ചപ്പോൾ കുറച്ച് നേരം നോക്കി ചിരിച്ചു. അതെനിക്ക് തന്ന ആശ്വാസം ചെറുതല്ല.