Sign in

Kovai Venkatesan

@kovaivenkatesan.bsky.social
744 followers 5.1K following 965 posts

വട്ടുസോടായുടെ വട്ടിന് നല്ല ഉന്നമാണെന്ന് പറഞ്ഞ് സോടാ കുപ്പി പൊട്ടാൻ പ്രാർത്ഥിച്ച് സോടാ നിറക്കുന്നിടത്ത് കണ്ണിൽ എണ്ണ ഒഴിച്ച് നിന്നവൻ

PostsRepliesMedia
Kovai Venkatesan @kovaivenkatesan.bsky.social · 07/10/2026
എന്റെ കുറ്റിത്തലമുടി മെല്ലെത്തടവി ഞാൻ തന്നെ എന്നെ ഉറക്കട്ടെ
030
Kovai Venkatesan @kovaivenkatesan.bsky.social · 07/10/2026
ഇതൊന്നും ഒരു ഭ്രാന്തൻ്റ ജല്പനമല്ല , എന്റെ ഉന്മാദം മാത്രമാണ്
030
Kovai Venkatesan @kovaivenkatesan.bsky.social · 07/10/2026
ബോറടിക്കുന്ന സമയങ്ങളിൽ ഞാൻ ചത്ത ഘടികാരങ്ങളെ സുഖപ്പെടുത്താറുണ്ട്
030
Kovai Venkatesan @kovaivenkatesan.bsky.social · 07/10/2026
ദൈവങ്ങളൊക്കെ വെറും വർഗീയവാദികളാ അല്ലേ
020
Kovai Venkatesan @kovaivenkatesan.bsky.social · 07/10/2026
ചെമ്പൻ വിനോദിന്റെ കയ്യിലിരുന്ന മാലപടക്കം തീർന്നോ?
010
Kovai Venkatesan @kovaivenkatesan.bsky.social · 05/10/2026
വർഷങ്ങൾക്ക് ശേഷം നല്ലൊരു മെനയുള്ള പടം വാട്സ്ആപ്പ് ഡിപ്പി ഇട്ടതെ ഓർമ്മ ഉള്ളു, പിറ്റേ ദിവസം മുതൽ മുഖത്ത് ആയുഷ്കാലത്തിൽ ഇതുവരെ വരാത്ത പാടുകളും ആസ്വസ്ഥതകളും. കണ്ണേറൊക്കെ ഒരു സ്പീഡ് ഡ്രോപ്പുമില്ലാതെ പാഞ്ഞടുക്കുന്ന ജാതകമെന്ന് ഉറപ്പ്.
000
Kovai Venkatesan @kovaivenkatesan.bsky.social · 18/09/2026
ഓഫീസ് അവിഹിതങ്ങൾക്ക് ഞാൻ ഒരിക്കലും എതിരല്ല. എനിക്കൊന്നും സെറ്റാകുന്നില്ലെന്ന് മാത്രം
140
Kovai Venkatesan @kovaivenkatesan.bsky.social · 10/09/2026
ചുറ്റുപാടും സാമദ്രോഹികളാൽ സമ്പന്നം
020
Kovai Venkatesan @kovaivenkatesan.bsky.social · 10/09/2026
ഡയറക്ടർനെ ചീത്ത വിളിച്ചിട്ട് ജോലി മതിയാക്കി പോരാമെന്ന് ചിന്തിച്ച് ചെന്ന് കേറിക്കൊടുക്കുന്ന ഓരോ ദിവസവും എന്നാ പിന്നെ രണ്ട് മാസം കൂടെ നിക്കാമെന്ന് കൺവിൻസ് ചെയ്യിപ്പിക്കുന്ന എന്തേലും ഒക്കെ വന്ന് കേറുവേം ചെയ്യും.
010
Kovai Venkatesan @kovaivenkatesan.bsky.social · 10/09/2026
കൊമ്പന് ഗർഭമുണ്ടെന്ന് സ്ഥാപിച്ചെടുക്കുന്ന കഴിവേറികൾ ആണ് എന്റെ ഓഫിസിൽ നിറയെ.
000
Kovai Venkatesan @kovaivenkatesan.bsky.social · 30/08/2026
Meta Ai ഒക്കെ നല്ലപോലെ ഇമോഷണൽ ആണ്. വീട്ടിനടുത്തുള്ള ശമ്പളം കുറഞ്ഞ ജോലിയാണോ വിദേശത്തു പണം അട്ടിയിട്ട് കിട്ടുന്ന ജോലിയാണോ നല്ലതെന്ന് ചോദിച്ചപ്പോൾ വീട്ടിനടുത്തുള്ളത് മതിയെന്ന് റിപ്ലെ. കരഞ്ഞുപോയി
020
Kovai Venkatesan @kovaivenkatesan.bsky.social · 09/08/2026
അച്ഛന്റെ ഓഫീസ് ഐഡന്റിട്ടി കാർഡിലെ ഫോട്ടോയിൽ ചകിരി മീശയും സോഡാ കുപ്പി കണ്ണാടിയും വരച്ചു വെയ്ക്കുന്ന മക്കൾ.
020
Kovai Venkatesan @kovaivenkatesan.bsky.social · 02/08/2026
ഒരുമ്പെട്ട് പെയ്യുന്ന കോപ്പിലെ മഴ. വേനലവധി ജൂൺ ജൂലൈ ആഗസ്റ്റിലേക്ക് മാറ്റണമെന്ന് ശിവൻ കുട്ടി അണ്ണൻ പറഞ്ഞപ്പോൾ എന്തായിരുന്നു പുകില്.
020
Kovai Venkatesan @kovaivenkatesan.bsky.social · 02/08/2026
പണ്ട് ദൂരദർശനല് ഞാറാഴ്ച നാല് മണിക്ക് തുടങ്ങുന്ന സിനിമ തീരുമ്പോൾ തോന്നുന്ന ഒരു നിർവികാരതയും മടുപ്പുമാണ് ആകെമൊത്തം ജീവിതത്തിലിപ്പോം.
020
Kovai Venkatesan @kovaivenkatesan.bsky.social · 20/07/2026
വകുപ്പ് ഏറ്റെടുത്തത് മുതൽ എഴുന്നള്ളിക്കുന്നത് മുഴുവൻ അവരാതമാണെന്ന് കിങ്ങിണിക്കുട്ടന് വരെ അറിയാം. എന്തൂള മന്ത്രിയാണ് വട്ടിയൂർകാവ്വ് എം എൽ എ
020
Kovai Venkatesan @kovaivenkatesan.bsky.social · 20/07/2026
എന്തോരം കോമഡികളാ നാട്ടിൽ. ഫുട്ബാൾ പ്രമാണിച്ച് സ്കൂൾ അവധി വരെ.ഈ സ്കൂൾ കോളേജ് പൈതങ്ങൾ വളർന്ന് വലുതായി 5വർഷത്തിനപ്പുറം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സതീശൻ ഫാൻസായി മാറുമെന്നുള്ള കണക്ക് കൂട്ടൽ
020
Kovai Venkatesan @kovaivenkatesan.bsky.social · 09/07/2026
ലക്ഷ്വറി ലൈഫിന്റെ യഥാർത്ഥ നിർവചനം ഒരു അധ്യാത്മിക ഗുരുവിനും പറഞ്ഞ് മനസ്സിലാക്കി തരാൻ പറ്റൂല എന്നാണ് എന്റെ ഒരിത്. അത് വ്യത്യസ്ത തലത്തിൽ വ്യത്യസ്ത മനുഷ്യസാഹചര്യങ്ങളിൽ പലതരത്തിൽ വ്യത്യാസപ്പെട്ട പ്രതിഭാസമാണ്. രണ്ട് കാലും ഇല്ലാത്തവൻ അനുഭവിക്കുന്ന ലക്ഷ്വറി അവനു മാത്രം അറിയുന്ന അനുഭവപ്പെടുന്ന ഒന്നാവാം. സമ്പത്തില്ലാത്ത 80% അധികം വരുന്ന ഭൂമിയിലെ മനുഷ്യ ജീവനുകൾ അനുഭവിക്കുന്ന സ്വകാര്യ ലക്ഷ്വറി ബാക്കി 20% ത്തിനു മനസിലാകുമെന്ന ചിന്തയും വേണ്ട
010
Kovai Venkatesan @kovaivenkatesan.bsky.social · 09/07/2026
സ്ഥാപനത്തിലെ സ്വീപർമാരോട് മോശമായി പെരുമാറുന്ന ഒരുപാട് സ്വകാര്യ പൊതുമേഖല സ്ഥാപന ഉദ്യോഗസ്ഥന്മാരെ അറിയാം, സ്വന്തം അമ്മ അല്ലെങ്കിൽ അഛന്റെ ഈ പ്രഫഷൻ കൊണ്ട് കിട്ടിയ വരുമാനത്തിൽ വളർന്ന് വന്നൊരാൾക്ക് ഇത് കാണുന്നതിനേക്കാൾ വലിയ റെഡ് ഫ്ലാഗ് ഇല്ല. ഹൗസ് കീപ്പിങ് അത്ര സിംപിൾ അല്ല എന്ന് മറ്റാരേക്കാളും ബോധ്യം ഇവർക്ക് ഉണ്ടാകണം
010
Kovai Venkatesan @kovaivenkatesan.bsky.social · 08/07/2026
ഉറക്കമില്ലായ്മയെപ്പോലെ ഇത്രയധികം വൃത്തികെട്ട ഒരു മനുഷ്യവസ്ഥ വേറെയില്ല.
010
Kovai Venkatesan @kovaivenkatesan.bsky.social · 04/07/2026
നമുക്ക് താടീം മുടീം വെട്ടി തരുന്നവന്റെ കൊണവതികാരം കേട്ടാൽ അവനു ലോകത്തേറ്റവും വിശ്വാസവും അനുകമ്പയും നമ്മളോടാ എന്നൊരു തോന്നൽ വരും. ആ കസേര ഒന്നൊഴിഞ്ഞാൽ കേറി ഇരിക്കാൻ പോകുന്ന അടുത്തവനും അനുഭവിക്കാൻ പോകുന്ന അതേ തോന്നൽ.
020
Kovai Venkatesan @kovaivenkatesan.bsky.social · 04/07/2026
പ്രാരാബ്ദം കൊണ്ട് കണ്ണ് കാണാതെ ആകുമ്പോ ഞാൻ പോയി മറ്റ് നാല് പേരുടെ പ്രാരാബ്ദം അങ്ങ് കേൾക്കും. വല്ലാത്ത മനസുഖമാണ് അന്നേരം. ഏറ്റവും മികച്ച മരുന്ന് അതാണ്. സബ്സ്റ്റിട്ടൂറ്റ് ഇല്ലാത്ത മഹാ മരുന്ന്.
020
Kovai Venkatesan @kovaivenkatesan.bsky.social · 28/06/2026
കണ്ടാൽ പ്രായക്കൂടുതൽ തോന്നിക്കുന്ന മുഖം 20-23 വയസ്സ് വരെ മാത്രമേ ഒരു ഭാരമായി തോന്നുള്ളൂ, അത് കഴിഞ്ഞാൽ അതുകൊണ്ടുള്ള ഉപകാരം ഒരുപാടുണ്ട്. കഷണ്ടി ആയി മാറുന്നതും,അവിടെയിവിടെ റ്റാൻ വരുന്നതും മറ്റേ നിത്യ യൗവനം കൂട്ടരിൽ നിന്ന് നിങ്ങൾക്ക് അഡ്വന്റെജ് നൽകുന്നുണ്ടെന്നതാണ് സത്യം. പിഞ്ച് കുഞ്ഞിന്റെ മുഖവും കഷണ്ടിയും ആയിരുന്നെങ്കിൽ പരമ ബോർ ആയേനെ.
120
Kovai Venkatesan @kovaivenkatesan.bsky.social · 23/06/2026
ഒരു ട്രോമ തീർന്ന് വരുമ്പോൾ തന്നെ അടുത്തത്. ദുരന്തങ്ങൾക്ക് ഒരു ക്ഷാമവും ഇല്ലാത്ത നാടായി ഇത്. പത്തനംതിട്ട അപകടം ഇനി കുറച്ചധികം ദിവസം മനസ്സിലിങ്ങനെ ട്രോമയോട് ട്രോമകളുമായി വേട്ടയാടും.
020
Kovai Venkatesan @kovaivenkatesan.bsky.social · 22/06/2026
നാട്ടിൽ നമ്മളുമായി അത്ര രസത്തിൽ അല്ലാത്തൊരാൾ നമ്മൾ വർക് ചെയ്യുന്ന പബ്ലിക് ഫെർമിൽ വന്ന് നമുക്ക് എതിരായിഒരു ഇഷ്യു റെയ്‌സ് ചെയ്താൽ നമ്മുടെ മേലധികാരികൾ നമുക്കെതിരെ പ്രഥമ ദൃഷ്ട്യ നടപടികളിലേക്ക് നീങ്ങാം എന്നാണോ? അതോ പ്രൈവറ്റ് സെക്റ്ററിൽ മാത്രമേ ഇങ്ങനെ ഒരു തൊലിഞ്ഞ ഏർപ്പാടുള്ളോ?
020
Kovai Venkatesan @kovaivenkatesan.bsky.social · 21/06/2026
ഇതാണ് ഐ എ എസ്സോ ഐ പി എസ്സോ എടുത്താലുള്ള കുഴപ്പം. സ്വന്തം നാട്ടിലെ സകലമാന ഉദ്ഘാടനം, ഒത്തുചേരൽ, നുണ കൂടാരം തുടങ്ങി സകല ജനബാഹുല്യ പരിപാടികൾക്കും ക്ഷണം വരും, പോകേം വേണം, പ്രസംഗവും വേണ്ടി വരും.
020
Kovai Venkatesan @kovaivenkatesan.bsky.social · 19/06/2026
ഇറ്റലി പ്രധാനമന്ത്രിണിക്ക് നമ്മുടെ മോദിജിയെ കാണുമ്പോൾ നിറത്തിൽ ജോമോൾക്ക് ചാക്കോച്ഛനോട് തോന്നുന്ന അതാണ് ഉള്ളിൽ വരണത്. ഈ ജീവിത സായാഹ്നത്തിൽ മോഡിജി പുലർത്തുന്ന സെൽഫ് കൺട്രോൾ പ്രശംസനീയം തന്നെ.
010
Kovai Venkatesan @kovaivenkatesan.bsky.social · 19/06/2026
എനിക്ക് ആരെയെങ്കിലും മറക്കാൻ അവരുടെ പേര് ഫോൺ കോണ്ടാക്സിൽ സേവ് ചെയ്തേക്കുന്നതിൽ ഒന്ന് രണ്ട് അക്ഷരം മാറ്റിയാലും മതി. അത്രക്ക് ഓർമ്മ ശക്തിയാണ്
040
Reposted by Kovai Venkatesan
മാറ്റൻ @waveplus.bsky.social · 09/06/2026
അബോധാവസ്ഥയിൽ ആയിരിക്കുന്ന ഒരാൾക്ക് വെള്ളം കൊടുത്താൽ തൊണ്ടയ്ക്ക് പിടിച്ച് മരിച്ച് പോവാൻ സാധ്യതയുണ്ട് എന്ന് ഞാൻ വീട്ടിൽ നിന്ന് പറഞ്ഞു മരിക്കാൻ നേരം അബോധാവസ്ഥയിൽ ആയിരിക്കില്ലേ എന്നൊരു ചോദ്യം അമ്മയുടെ വക ഏറെക്കുറെ എന്നുത്തരം പിന്നെ കുറച്ച് നേരം നിശബ്ദത മുത്തശ്ശിക്ക് അവസാനം വെള്ളം കൊടുത്തത് അമ്മ ആയിരുന്നു.
131
Kovai Venkatesan @kovaivenkatesan.bsky.social · 14/06/2026
ഡെയിലി കുളിക്കാതിരുന്നാൽ അവശേഷിക്കുന്ന തല മുടിയെങ്കിലും പൊഴിയാതെ സൂക്ഷിക്കാം. Scientifically tested and proven. ആയ കാലത്തിൽ ഇതൊന്നും പറഞ്ഞ് തരാൻ ഒരു മല മൈരനും ഇല്ലാതെ പോയതാണ് ഇന്നത്തെ ഏറ്റവും വലിയ റിഗ്രെറ്റ്
121
Kovai Venkatesan @kovaivenkatesan.bsky.social · 14/06/2026
191825279229735372829272882929210273636829292936829292362892636382th person to say the same truth.
000
Reposted by Kovai Venkatesan
Dr. Jack Brown @drjackbrown.bsky.social · 14/06/2026
100% of all the planet's trillionaires are in the Epstein files. FACTS.
143108582520
Kovai Venkatesan @kovaivenkatesan.bsky.social · 14/06/2026
യൂണിവേഴ്‌സ് നമ്മളോട് കൺവേ ചെയ്യാൻ ശ്രമിക്കുന്നതുപോലെ ആണ് ഇപ്പോഴത്തെ പല കാഴ്ചകളും. മനുഷ്യ മനസ്സ് പഠിക്കുന്ന അൽഗോരിതവും പ്രപഞ്ച സൃഷ്ടാവ് അവതരിപ്പിച്ച പോലൊരു ഫീൽ. ഒരു മെഡിക്കൽ ഇൻഷുറെൻസ് ഇല്ലെന്ന് മനസ്സിൽ തോന്നുന്ന മാത്രയിൽ കണ്ണിൽ കാണുന്നത് മുഴുവൻ ഇൻഷുറെൻസ് സീറോ ഡൗൺപേയ്മെന്റിൽ ചെയ്യാൻ സാധിക്കും പോലുള്ള പ്രലോഭനങ്ങൾ.
230
Kovai Venkatesan @kovaivenkatesan.bsky.social · 13/06/2026
കേന്ദ്രത്തിൽ എൻഡിഎയ്ക്ക് 30 വർഷത്തെ തുടർച്ചയായ അധികാരം നൽകുക എന്നതാണ് രാഹുൽ ഗാന്ധിയുടെ തന്ത്രവും സ്വപ്നവും. ഇപ്പോൾ 12 വർഷങ്ങൾ കടന്നുപോയി. 2044 വരെ 18 വർഷം കൂടി പ്രതിപക്ഷ ബെഞ്ചുകളിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
010
Kovai Venkatesan @kovaivenkatesan.bsky.social · 13/06/2026
യൂറ്റൂബോളികളായ തൊപ്പികൾ അകത്താക്കുന്നു. സാംസ്കാരിക കേരളത്തിൻറെ വീണ്ടെടുപ്പ് തുടങ്ങുന്നു
010
Kovai Venkatesan @kovaivenkatesan.bsky.social · 13/06/2026
അധികാരം സമം അഴിമതിക്കുള്ള ലൈസൻസ്
010
Kovai Venkatesan @kovaivenkatesan.bsky.social · 13/06/2026
ഒത്തിരി ആളുകളെ കണ്ണീരു കുടിപ്പിച്ചവൻ സ്വയം കണ്ണീർ കുടിക്കുന്നു
010
Kovai Venkatesan @kovaivenkatesan.bsky.social · 09/06/2026
തോക്ക് സ്വാമി സുരേഷ് ഗോപിയെ കയ്യേ ഒക്കെ പിടിച്ച് വലിക്കുന്ന വീഡിയോ. എജ്ജാതി ആത്മ ബന്ധങ്ങൾ.
010
Kovai Venkatesan @kovaivenkatesan.bsky.social · 09/06/2026
ചെന്നിത്തല സൈലന്റ് സ്‌കോറിങ്ങാ കഴിഞ്ഞ ഒരാഴ്ച കൊണ്ട്. തൂഫാൻ തുടങ്ങി, സെക്രെട്ടേറിയട്ടിൽ മാധ്യമങ്ങൾക്ക് വീണ്ടും വിലക്ക് കൊണ്ട് വന്നതിന്റെ ന്യായീകരണം, പേര കുട്ടിയെ ഉസ്‌കൂളിൽ കൊണ്ടാക്കുന്നു ( അത് ഗവണ്മെന്റ് സ്കൂൾ അല്ല കേട്ടോ ) പിന്നെ എല്ലാത്തിനും പുറമെ പുത്യ ഒരു സെൻട്രൽ ജയിൽ കൂടെ വേണമെന്ന്, കുറ്റവാളികൾ പെറ്റ് പെരുകുന്നെന്ന്.. ഭലെ ഭേഷ്.
020
Kovai Venkatesan @kovaivenkatesan.bsky.social · 09/06/2026
ഞാൻ എങ്ങാനും ഒരു പെണ്ണായിരുന്നെങ്കിൽ കല്യാണം കഴിഞ്ഞ് പോകുന്ന വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണം ഭർത്താവിനെ ദൈവത്തെ പോലെ കരുതണം അവൻ കൊങ്ങയ്ക്ക് പിടിച്ചു ചവിട്ടിയാലും ദൈവത്തെ പോലെ തൊട്ടുതടവണം എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കുന്ന ഓർത്തഡോക്സ് മാതാപിതാക്കൾ ആയിരിക്കുമായിരുന്നു എന്റെ മാതാപിതാക്കൾ. ഭാഗ്യത്തിന് രക്ഷപ്പെട്ടു. എക്സ് ക്രൊമോസോമിന് നന്ദി
020
Reposted by Kovai Venkatesan
The Lincoln Project @lincolnproject.us · 09/06/2026
The most expensive taxpayer funded nap #NBAFinals
1271177385466
Reposted by Kovai Venkatesan
404 Media @404media.co · 09/06/2026
The FCC wants to legally force telecoms to collect new and renewing customers' government issued identity number and physical address, impacting everyone from the privacy-conscious to domestic abuse survivors. “We never thought that would happen here.”
404media.co
FCC Wants to Kill Burner Phones By Forcing Telecoms to Get All Customers’ IDs
The FCC wants to legally force telecoms to collect new and renewing customers' government issued identity number and physical address, impacting everyone from the privacy-conscious to domestic abuse survivors....
10163105
Kovai Venkatesan @kovaivenkatesan.bsky.social · 09/06/2026
തന്റെ സ്ഥാനം നഷ്ടമാകുമോ എന്നുള്ള പേടിയിൽ മറ്റൊരു സഹപ്രവർത്തകനെ സഹായിക്കാത്ത മനുഷ്യ ജന്മങളും നിരവധിയാണ് ഇന്നത്തെ കോർപ്രറ്റ് ജനറേഷനിൽ. വെറുപ്പ് അറിയിക്കാതെ ദ്രോഹിക്കുന്ന ടെക്നോളജി വളരെ വിപുലമായ രീതിയിൽ പ്രചാരം പ്രാപിച്ചു കഴിഞ്ഞു
131
Kovai Venkatesan @kovaivenkatesan.bsky.social · 05/06/2026
കുടുംബക്കാരെ വെറുപ്പിച്ചു കല്യാണം കഴിച്ചിട്ട് പിള്ളേരേം ഉണ്ടാക്കിയിട്ട് സംശയ രോഗം പിടിപെട്ടു തമ്മിലടിച്ചു അന്യോന്യം ചാകുമ്പോൾ ബാക്കി ആകുന്നത് എട്ടും പൊട്ടും തിരിയാത്ത ആ കുഞ്ഞുങ്ങളാണെന്ന് ഓർക്കാത്ത സകല ഊളകളും മൃഗങ്ങൾക്ക് ഉള്ളത്ര വെളിവ് പോലും ഇല്ലാത്തവരാണ്.
220
Kovai Venkatesan @kovaivenkatesan.bsky.social · 01/06/2026
ലൈഫിനെ എങ്ങിനെ നോക്കിക്കാണണമെന്നു എന്നോട് പറയുന്നവരുടെ എല്ലാ അഭിപ്രായങ്ങൾക്കും ഞാൻ വില നൽകാറുണ്ട് , പക്ഷെ ഒരുത്തനും എന്റെ അഭിപ്രായം മുഴുവൻ കേൾക്കാൻ വയ്യ , പിന്നെന്റെ പട്ടി കൊടുക്കും ഇവന്മാർക്ക് വില . എനിക്ക് നിന്റെ ഉപദേശമൊന്നും ഇഷ്ട്ടപ്പെടുന്നില്ല എന്നാണ് അവരുടെ അഭിപ്രായങ്ങൾ മുഴുവനായി കേട്ടിട്ടുള്ള എന്റെ സ്വാഭാവികമായ മറുപടി . അതവർക്കോട്ട് ഇഷ്ടമാകുകയുമില്ല.
010
Kovai Venkatesan @kovaivenkatesan.bsky.social · 01/06/2026
പക്വത വന്നതിൽ പിന്നെ ബ്ലോഗ് എഴുതണമെന്ന തോന്നല് വരുന്നില്ല. മുമ്പൊക്കെ പക്വത വന്നവർ മാത്രം കുത്തിയിരുന്ന് എഴുതുന്ന ഒന്നാണ് ഈ കിടുതാപ്പി എന്നായിരുന്നു ധാരണ
020
Kovai Venkatesan @kovaivenkatesan.bsky.social · 01/06/2026
തിരുവനന്തപുരത്ത് അട്ടകുളങ്ങര സ്കൂളിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുന്നിട്ടുണ്ട്... ഓടിട്ട മേൽക്കൂര എക്സ്പയറി ഡേറ്റ് കഴിഞ്ഞതാവാന സാധ്യത...ഇനി ഇതും ഇന്നലക്കേറിയ യുഡിഎഫ് സർക്കാരിന്റെ കഴിവ് കേടായി ചിത്രീകരിക്കുമോ
110
Kovai Venkatesan @kovaivenkatesan.bsky.social · 01/06/2026
എബോളയ്ക്കൊന്നും ഒരു ഉഷിര് പോരാ (അല്ലേൽ പോരാന്നു വരുത്തുന്നു ). ഒള്ളേൽ പാവമായിരുന്ന കൊറോണയെ വെറുതെ ഹൈപ്പ് കയറ്റി ഭൂമിയിലെ നല്ലൊരു ശതമാനം ആൾക്കാരെ കുത്തിവെയ്പ്പ് എടുപ്പിച്ചു കൊന്നപ്പോൾ സ്കോപ്പില്ലാതെ പോയത് എബോളയെ പോലെ നട്ടെല്ലുള്ള ഒരു വൈറസിന്റെ ഭാവിയായിരുന്നു.
020
Kovai Venkatesan @kovaivenkatesan.bsky.social · 01/06/2026
തൂറാൻ മുട്ടുന്ന വേളയിൽ നല്ലൊരു ശൗചാലയം കണ്ടെത്താൻ കഴിയാതെ ബൈക്കിൽ എങ്ങോട്ടെന്നില്ലാതെ ചീറി പാഞ്ഞിട്ടുണ്ടോ? ഞാനിന്നു പാഞ്ഞു. റോഡിൽ ബ്ലോക്ക് ഉണ്ടാക്കുന്ന സകല അവന്മാരും യൂണിവേഴ്സ് എന്റെ ലക്ഷ്യത്തിലേക്ക് എന്നെ എത്തിക്കാതിരിക്കാൻ തുനിഞ്ഞിറക്കിയ കാപറക്കികളായി. അവസാനം മറ്റ് കേടുപാടുകൾ ഒന്നുമില്ലാതെ എന്റെ സ്വന്തം വീട്ടിലെ ശൗചാലയത്തിൽ വന്നിരുന്നപ്പോ ഉണ്ടായ നിർമലനികുഞ്ച് ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. വേണേൽ വായിച്ചെടുത്തോ
230
Kovai Venkatesan @kovaivenkatesan.bsky.social · 01/06/2026
30 രൂപയെടെ സാധനം വാങ്ങാൻ 500 രൂപ പെട്രോളടിച്ചു പോകേണ്ടി വരുന്ന വിൻ വിൻ സാഹചര്യം കുറച്ച് കൂടുതലാണ് എന്റെ തലയിലെഴുത്തിൽ.
140
Kovai Venkatesan @kovaivenkatesan.bsky.social · 31/05/2026
രണ്ട് ആൺപിള്ളേർ ഉള്ള വീട്ടിൽ കൂടുതൽ സക്സസ്ഫുൾ ആവുന്നത് രണ്ടാമത്തെ പുത്രനായിരിക്കും. രണ്ടാമത്തെ പുത്രൻ പിഴച്ചു പോകുന്നത് വല്ല സിനിമകളിലും മാത്രമായിരിക്കും..പത്തുനാല്പത് വർഷത്തെ സ്വന്തം ജീവിതം കൊണ്ട് മനസ്സിലാക്കിയ മഹാസത്യം
130